വിവാഹത്തോടനുബന്ധിച്ച് നടത്തിയ ‘അമ്മു-നിമ്മു’ കാർണിവൽ ആഘോഷ ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി അഹാന കൃഷ്ണ.
ഉയരം കുറഞ്ഞ (ഡ്വാർഫിസം ഉള്ള) വ്യക്തികളെ കാർണിവലിൽ പങ്കെടുപ്പിച്ച് വിനോദത്തിനായുള്ള അലങ്കാര വസ്തുക്കളാക്കി മാറ്റിയെന്ന ആക്ഷേപങ്ങൾക്കാണ് താരം വ്യക്തത വരുത്തിയത്.
തന്റെ പോസ്റ്റിന് താഴെ വന്ന ഒരു വിമർശന കമന്റിനാണ് അഹാന നേരിട്ട് മറുപടി നൽകിയത്. ‘പൊക്കം കുറഞ്ഞ ആളുകളെ വസ്തുവൽക്കരിക്കുന്നതും, വെറുമൊരു സൗന്ദര്യപരമായ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതും കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു.’-ഇതായിരുന്നു വിമർശന കമന്റ്.